പാലക്കാട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം: ക്യാമറകള്‍ എറിഞ്ഞു തകര്‍ത്തു


പാലക്കാട് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം. നെല്ലായി സഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു.


റിപ്പോര്‍ട്ടര്‍ ചാനല്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രദേശിക ചാനലിന്റെ ക്യാമറയടക്കം ഇവര്‍ എറിഞ്ഞു തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവി പാലക്കാട് റിപ്പോര്‍ട്ടറായ ശ്രീജിത്തിന് പരുക്കേറ്റു.


പാലക്കാട് നെല്ലായില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബിജെപി പ്രവര്‍ത്തരെയാണ് ചെര്‍പ്പുള്ളശ്ശേരിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.



Sharing is Caring