പാലക്കാടും കോഴിക്കോടും തന്നെ


സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ സജീവം. 21 വേദിയിലും പ്രശ്നങ്ങളൊന്നുമില്ലാതെ മത്സരങ്ങള്‍ പുരോഗമിക്കുന്നു. കാണികളുടെ എണ്ണത്തിലും കാര്യമായ കുറവ് അനുഭവപ്പെട്ടില്ല. നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തിയാണ് പ്രധാനവേദികളിലെല്ലാം വ്യാഴാഴ്ച രാവിലെമുതല്‍ മത്സരങ്ങള്‍ അരങ്ങേറിയത്. നാലാംവേദിയായ ജവഹര്‍ സ്റ്റേഡിയത്തിലെ ‘പമ്പ’യില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെയും ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും മിമിക്രി ആസ്വദിക്കാന്‍ റെക്കോഡ് ജനക്കൂട്ടമെത്തി.


മേളയുടെ നാലാം നാള്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്; 495 പോയന്റ്. ആതിഥേയരായ കണ്ണൂര്‍ 490 പോയിന്റുമായി പിന്നാലെയുണ്ട്. മലപ്പുറത്തിനും തൃശൂരിനും 479 പോയന്റുണ്ട്.


ഹൈസ്കൂള്‍ വിഭാഗത്തില്‍ 220 ഉം ഹയര്‍സെക്കന്‍ഡറിയില്‍ 275 ഉം പോയിന്റുമായാണ് പാലക്കാട് മുന്നിലെത്തിയത്. വര്‍ഷങ്ങളായി സ്വര്‍ണക്കപ്പിനെ പുല്‍കുന്ന കോഴിക്കോടിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 216ഉം ഹയര്‍സെക്കന്‍ഡറിയില്‍ 284 പോയിന്റുമുണ്ട്.



Sharing is Caring