പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി സുധീരന്‍; ബാബുവിന് പിന്തുണ


• ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനോടുള്ള സമീപനത്തില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി. കെ.ബാബുവിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സുധീരന്‍ പറഞ്ഞു. ബാബുവിനെതിരെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകളില്ല. പകപോക്കല്‍ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഫലപ്രദമായി നേരിടുമെന്നും, കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സുധീരന്‍ പറഞ്ഞു. കേസിനെക്കുറിച്ച്‌ ഇതുവരെ പ്രതികരിക്കാതിരുന്നത് കൃത്യത ഉറപ്പാക്കാനാണ്. പ്രതികരണം വൈകിയതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഭരിക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സമ്മേളനം മാറ്റിവയ്ക്കേണ്ടതായിരുന്നു. ബിജെപി നടത്തുന്നത് അത്യാഡംബര സമ്മേളനമാണ് സുധീരന്‍ പറ‍ഞ്ഞു.




Sharing is Caring