പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ത്തി


വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ത്തി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് കൂടിയിരുന്നത്. വാണിജ്യാവശ്യ സിലണ്ടറിന് നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.


പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം.ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കോല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.




Sharing is Caring