ജമ്മു കാഷ്മീരില്‍ പാക്കിസ്ഥാന് സ്വദേശി അറസ്റ്റില്‍. അബ്ദുള്‍ യൂസഫ് എന്ന 41കാരനെയാണ് അറസ്റ്റ് ചെയ്തത്. കത്വ ജില്ലയിലെ ഹിരാനഗറില്നിന്നാണ് ഇയാള്‍ പിടിയിലായത്. രഹസ്യാന്വേഷണവിഭാഗവും പോലീസും ചേര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു.
പാക്കിസ്ഥാനിലെ ഗോര്ഗാം സ്വദേശിയാണ് അബ്ദുള്‍ യൂസഫെന്നും, കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇയാളെ കൈമാറിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.














