പാക്കിസ്ഥാന്റെ തടവിലുള്ള ഇന്ത്യന്‍ സൈനികനു മോചനം


ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിക്കുന്നത്. പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജവാന്‍ നിയന്ത്രണരേഖ കടന്നത്. ചൗഹാനെ വാഗ അതിര്‍ത്തി വഴി തിരിച്ചയയ്ക്കും. മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.




Sharing is Caring