പാക് പട്ടാളമേധാവിയെ പൊങ്കാലയിട്ട് മലയാളി ‘കമന്റ്’ര്‍മാര്‍


മലയാളികളുടെ പതിവ് സോഷ്യല്‍മീഡിയ പൊങ്കാലയുടെ പുതിയ ഇരയായത് പാക് പട്ടാളത്തിലെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ അസിം ബജുവ. പാക് ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയെ ആഘോഷമാക്കിയാണ് മലയാളികള്‍ പാക് പട്ടാള പി.ആര്‍ ഓഫിസറുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടത്. അസിം ബജുവയുടെ പോസ്റ്റുകളില്‍ പലതിനും ആയിരത്തിലധികം കമന്റുകളാണ് ഉള്ളത്. ഇതില്‍ 90 ശതമാനം കമന്റുകളും മലയാളത്തിലാണെന്നതാണ് ഏറെ രസകരം. ചിലര്‍ പരിഹാസ ശരങ്ങള്‍ തൊടുത്തുവിട്ടപ്പോള്‍ തെറിവാക്കുകളുമായാണ് മറ്റു ചിലര്‍ അസിം ബജുവയെ നേരിട്ടത്. മറ്റു പാക് പട്ടാള ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ പേജുകളിലും മലയാളികള്‍ മിന്നലാക്രമണം നടത്തിയിട്ടുണ്ട്. ഭാഷ മനസ്സിലായില്ലെങ്കിലും കമന്റുകളില്‍ പന്തികേടു തോന്നിയ പാക് പട്ടാള മേധാവികള്‍ സോഷ്യല്‍മീഡിയ പേജുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍




Sharing is Caring