പാകിസ്താന്‍ താരം ശുഐബ് മാലിക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു.


പാകിസ്താന്‍ താരം ശുഐബ് മാലിക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഷാര്‍ജയില്‍ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


അഞ്ചുവര്‍ഷത്തോളം രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് പുറത്തുനിന്ന ശേഷം അത്യുജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ താരമാണ് ശുഐബ് മാലിക്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മടങ്ങിയെത്തിയ താരം ആദ്യ മല്‍സരത്തില്‍ 245 റണ്‍സെടുത്താണ് മടങ്ങി വരവ് ആഘോഷിച്ചത്.
ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിച്ച ശേഷമുള്ള പത്രസമ്മേളനത്തിലാണ് താരം കളിയവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.




Sharing is Caring