ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു


മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം തേവലക്കര സ്വദേശി ഡാനിയേല്‍ തരകന്‍ (44) ആണ് കഴിഞ്ഞ ദിവസം രാവിലെ സിത്ര പ്രവിശ്യയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്. ഇന്നലെ രാത്രി അത്താഴം കഴിഞ്ഞ് കിടന്നതായിരുന്നു. ഉറക്കത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 15 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ദീപ ഡാനിയേല്‍. മക്കള്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന നികിത (പത്താം തരം), ജോണ്‍ (എട്ടാം തരം), ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന നേഹ. നിലവില്‍ ഉമല്‍ഹസമിലെ ഹവാര്‍ ഓട്ടോ സെര്‍വീസില്‍ സെയില്‍സ് മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ബഹ്‌റൈന്‍ മാര്‍ത്തോമ പാരിഷിന്റെ സജീവ അംഗവും ഒ.ഐ.സി.സി കൊല്ലം ജില്ലാ ചാരിറ്റി സെക്രട്ടറിയുമായിരുന്നു.




Sharing is Caring