പാകിസ്താനുമായി ഇന്ത്യ തത്ക്കാലം ക്രിക്കറ്റ് കളിക്കില്ലെന്ന് ബി.സി.സി.ഐ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ. അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയതായിരുന്നു ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നുള്ള ബി.ജെ.പി.യുടെ ലോക്സഭാംഗവും യുവമോര്‍ച്ച ദേശീയാധ്യക്ഷനുമായ അനുരാഗ് താക്കൂര്‍.
ഭീകരവാദം ഊട്ടിവളര്‍ത്തുന്ന പാകിസ്താന്റെ നടപടി തുറന്നു കാട്ടാന്‍ ഇന്ത്യ പരിശ്രമിക്കുന്ന കാലമാണിത്.
ഇതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതും. ഇതുപോലൊരു രാജ്യവുമായി ക്രിക്കറ്റ് കളിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്ന വിഷയമേയില്ല.














