പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ കാണുമ്പോള്‍ എനിക്കെന്റെ ചോര തിളയ്ക്കുന്നു: പ്രിയങ്ക ഗാന്ധി


ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന മര്‍ദ്ദന കൊലപാതകങ്ങള്‍ കാണുമ്പോള്‍ തന്റെ ചോര തിളയ്ക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി.പ്രസ്തുത വിഷയത്തില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്കും അമ്മ സോണിയ ഗാന്ധിക്കും ഒപ്പമാണ് താനെന്നും പ്രിയങ്ക പറഞ്ഞു.


ഇതെന്നെ ക്രുദ്ധയാക്കുന്നു. പശുഹത്യയുടെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ ടിവിയിലും ഇന്റര്‍നെറ്റിലും കാണുമ്ബോള്‍ എന്റെ രക്തം തിളയ്ക്കുന്നു. ശരിയായ രീതിയില്‍ ചിന്തിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റേയും രക്തം തിളയ്ക്കാന്‍ പര്യാപ്തമാണ് ആ രംഗങ്ങളെന്ന് ഞാന്‍ കരുതുന്നു- പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് പ്രിയങ്ക ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.




Sharing is Caring