യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ കലാപങ്ങള്‍ 30 ശതമാനം വര്‍ദ്ധിച്ചു; ലൈംഗീക അതിക്രമങ്ങള്‍ ഇരട്ടിയായി

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ അക്രമങ്ങളും കലാപങ്ങളും വര്‍ദ്ധിക്കുന്നതായി റിപോര്‍ട്ട്. കലാപങ്ങള്‍ 30 ശതമാനം വര്‍ദ്ധിക്കുകയും ലൈംഗീക അതിക്രമങ്ങള്‍ ഇരട്ടിയാവുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ച്‌ 16നും മേയ് 31നുമിടയില്‍ 2317 ചെറുതും വലുതുമായ കലാപങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1771 കലാപങ്ങളായിരുന്നു ഉണ്ടായത്.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാര്‍ച്ചിനും മേയ്ക്കുമിടയില്‍ 1138 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ വര്‍ഷം 781 ആയിരുന്നു.

ഇത് കൂടാതെ മോഷണം, കൊള്ളിവെയ്പ്പ്, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും വര്‍ദ്ധിച്ചിട്ടുണ്ട്. സ്ത്രീധന മരണങ്ങളില്‍ മാത്രമാണ് കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 618 സ്ത്രീധന മരണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ വര്‍ഷം 578 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. അക്രമങ്ങളും കലാപങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കലാപങ്ങള്‍ 30 ശതമാനം വര്‍ദ്ധിക്കുകയും ലൈംഗീക അതിക്രമങ്ങള്‍ ഇരട്ടിയാവുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ച്‌ 16നും മെയ് 31നുമിടയില്‍ 2317 ചെറുതും വലുതുമായ കലാപങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1771 കലാപങ്ങളായിരുന്നു ഉണ്ടായത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാര്‍ച്ചിനും മെയ്ക്കുമിടയില്‍ 1138 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ വര്‍ഷം 781 ആയിരുന്നു. ഇത് കൂടാതെ മോഷണം, കൊള്ളിവെയ്പ്പ്, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും വര്‍ദ്ധിച്ചിട്ടുണ്ട്. സ്ത്രീധന മരണങ്ങളില്‍ മാത്രമാണ് കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 618 സ്ത്രീധന മരണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ വര്‍ഷം 578 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *