പള്‍സറിന്റെ നേതൃത്വത്തില്‍ സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ ക്വട്ടേഷന്‍ സംഘം


നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ ക്വട്ടേഷന്‍ സംഘം.
2010 ല്‍ പള്‍സര്‍ സുനിയാണ് ഡ്രൈവേഴ്‌സ് ക്ലബ്ബ് രൂപീകരിച്ചത്. 20 നും 25 നും മദ്ധ്യേ പ്രായമുള്ള 18 പേര് ഈ ക്ലബ്ബില്‍ അംഗങ്ങളായിരുന്നത്.
എറണാകുളം ജില്ലയിലെ പൊന്നുരുന്നിയില്‍ താമസിപ്പിച്ചുകൊണ്ടാണ് ഇവര്‍ സംഘം പ്രവര്‍ത്തനം നടത്തിയിരുന്നത്.
സിനിമയിലേക്ക് ഡ്രൈവര്‍മാരെ വിതരണം ചെയ്തിരുന്നത് ഈ ക്ലബ്ബായിരുന്നു. താരങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ക്ലബ്ബ് ഇടപെട്ടിരുന്നു.
മലയാളത്തിലെ നാലു പ്രമുഖ താരങ്ങള്‍ക്ക് ബോഡി ഗാര്‍ഡിനേയും ഡ്രൈവര്‍മാരേയും ഏര്‍പ്പാടാക്കിയത് ഈ സംഘമാണ്.
സംഘ കൂടുതല്‍ നടിമാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും സുനി പൊലീസിന് മൊഴി നല്‍കി.
ക്ലബ്ബില്‍ അംഗങ്ങള്‍ ആയിരുന്നവരെ സെന്‍ട്രല്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സുനി പറയുന്ന കാര്യങ്ങള്‍ പലപ്പോഴും തങ്ങള്‍ക്ക് ചെയ്യേണ്ടി വന്നുവെന്ന് അംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ക്വട്ടേഷന്‍ സംഘം മുന്‍കാലത്ത് നടത്തിയ ആക്രമണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.




Sharing is Caring