പള്‍സര്‍ സുനിയുടെ ‘മാഡം’ ആര്?; ദിലീപിന് സൂചന നല്‍കിയത് അഡ്വ. ഫെനി ബാലകൃഷ്ണന്‍


നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേയ്ക്ക്. ദിലീപ് പോലീസിന് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സൂചന ശക്തമായത്. സോളാര്‍ കേസ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് തന്നെ വിളിച്ച്‌ ഗൂഡാലോചനയുണ്ടെന്ന സൂചനകള്‍ നല്‍കിയതെന്ന് ദിലീപ് പറഞ്ഞു. ഫെനി ബാലകൃഷ്ണന്‍ ഇത് സ്ഥിതീകരിക്കുകയും ചെയ്തു.
ഒളിവില്‍ കഴിയവെ കീഴടങ്ങാനായാണ് സുനി തന്റെ സഹായം തേടിയെത്തിയതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. മനോജ്, മഹേഷ് എന്നിങ്ങനെയാണ് കാണാന്‍ വന്നവര്‍ പേര് പറഞ്ഞത്. ഒരാള്‍ തമിഴ് മലയാളമാണ് സംസാരിച്ചത്. ചെങ്ങന്നൂരില്‍ വെച്ചാണ് ഇവരെ കണ്ടത്. മവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സഹായിക്കാമെന്ന് അവരോട് പറഞ്ഞു.
അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ‘മാഡ’ത്തോട് ചോദിക്കട്ടെയെന്ന് പറഞ്ഞ് ഇവര്‍ പോയി. ഇതോടെ ഗൂഡാലോചനയുടെ സൂചന തോന്നിയെന്നും മാധ്യമങ്ങളില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്നതിനാല്‍ ദിലീപിനെ വിളിച്ച്‌ ഫെനി സൂചന നല്‍കുകയായിരുന്നു. ഇത് ശരിയാണെങ്കില്‍ ‘മാഡം’ ആരാണെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ മുന്നിലുള്ള വെല്ലുവിളി.




Sharing is Caring