യോഗം തിരുവനന്തപുരത്ത്, മന്ത്രി കോട്ടയത്ത്

ഇന്നു നടക്കുന്ന മൂന്നാര്‍ ഉന്നതതലയോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുക്കില്ലെന്നു വ്യക്തമായതോടെ ഇടതുമുന്നണിയിലും സര്‍ക്കാരിലും പ്രതിസന്ധി രൂക്ഷമായി. മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നു രാവിലെ തിരുവനന്തപുരത്തു സര്‍വകക്ഷിയോഗം ചേരുമ്ബോള്‍ റവന്യൂ മന്ത്രി കോട്ടയത്തു പ്രോഗ്രസീവ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ പരിപാടിയിലാകും. മൂന്നാറിലെയടക്കം മറ്റു സി.പി.ഐ. നേതാക്കളും യോഗത്തിനെത്തില്ല.
മൂന്നാറിലെ െകെയേറ്റമൊഴിപ്പിക്കല്‍ ശക്തമായി തുടരുമെന്നും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. െകെയേറ്റമൊഴിപ്പിക്കലിനു നേതൃത്വം നല്‍കിയ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനടക്കമുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാമിനെ മാറ്റണമെന്നാവശ്യപ്പെട്ടു മന്ത്രി എം.എം. മണിയടക്കമുള്ള സി.പി.എം. നേതാക്കള്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി റവന്യൂ മന്ത്രി രംഗത്തെത്തിയത്.
ഭൂമി െകെയേറ്റവിഷയം ചര്‍ച്ചചെയ്യുമ്ബോള്‍ റവന്യൂ മന്ത്രി വിട്ടുനില്‍ക്കുന്നതു സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനു തെളിവാണെന്ന് ആരോപണമുയര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച റവന്യൂ മന്ത്രിയെ മാറ്റണമെന്നാണ് ഒരുവിഭാഗം സി.പി.എം. നേതാക്കളുടെ ആവശ്യം.
മന്ത്രിയുടെ എതിര്‍പ്പവഗണിച്ച്‌, വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നേരിട്ടു വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടാണ് സി.പി.ഐ. െകെക്കൊണ്ടത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യത്തിലുള്ള അതൃപ്തി തുറന്നടിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍, റവന്യൂ മന്ത്രിക്കെതിരേ നേരത്തേ രംഗത്തെത്തിയ സി.പി.എമ്മിലെ ഒരുവിഭാഗം അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം കടുപ്പിച്ചു.
ഇതോടെ മൂന്നാര്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയുമായുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ്. സബ് കലക്ടറെ മാറ്റണമെന്ന ആവശ്യം സര്‍വകക്ഷിയോഗത്തിലും സി.പി.എം. ഉന്നയിച്ചാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *