പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി


പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യമപ്രതി പള്‍സര്‍ സുനിയടക്കം മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേയ്ക്ക് മാറ്റി. തലശേരി സ്വദേശി വി.പി. ബിജിഷ്, തമ്മനം സ്വദേശി മണികണ്ഠന്‍ എന്നിവരാണ് സുനിക്കു പുറമേയുള്ള മറ്റു രണ്ടു പേര്‍.


അതേസമയം, സുനിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സുനി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. പാലക്കാട്ട് നിന്നും തിങ്കളാഴ്ച അര്‍ധ രാത്രി അറസ്റ്റിലായ കേസില്‍ നേരിട്ടു ബന്ധമുള്ള മണികണ്ഠന്റെ മൊഴിയാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത്.




Sharing is Caring