പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച ഡിവൈ.എസ്പിയുടെ വീട്ടില്‍ റെയ്ഡ്


Kerala_Policeപറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പി ബിജോ അലക്‌സാണ്ടര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് എഫ്.ഐ.ആര്‍.


150 ശതമാനത്തിലധികം അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം.


അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിലും ഇപ്പോള്‍ ജോലിചെയ്യുന്ന സ്ഥലത്തും റെയ്ഡ് തുടരുകയാണ്. രാവിലെ എട്ടുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.



Sharing is Caring