പരിസ്​ഥിതി മൗലികവാദമല്ല, പ്രകൃതി സംരക്ഷണമാണ്​ സി.പി.എം നയം- കോടിയേരി


എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമി​െല്ലന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. പരിസ്​ഥിതി മൗലിക വാദമല്ല, പരിസ്​ഥിതി സംരക്ഷണമാണ്​ സി.പി.എമ്മി​​െന്‍റ നയമെന്നും കോടിയേരി വ്യക്​തമാക്കി.


പലസ്​ഥലത്തും കൃഷി ​െചയ്യാന്‍ സാധിക്കാത്ത സ്​ഥലങ്ങള്‍ ഉണ്ട്​. ഭാവിയില്‍ കൃഷി ചെയ്യാന്‍ കഴിയില്ല എന്ന്​ ഉറപ്പുള്ള സ്​ഥലങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തുന്നതും ഭീഷണിയാ​കുമെന്ന്​ കോടിയേരി പറഞ്ഞു. തൃശൂര്‍ മണലിക്കുളം സംരക്ഷിക്കുന്നതി​​െന്‍റ ഭാഗമായി വൃക്ഷത്തൈ നടുന്ന ചടങ്ങില്‍ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു കോടിയേരി.




Sharing is Caring