കുടിയേറ്റക്കാരുെട കുടംബാംഗങ്ങളെ അകറ്റുന്ന നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ഇൗ നടപടി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിെന്റ ഉത്തരവ്. യു.എസ്-മെക്സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ശക്തമായ നടപടി അേമരിക്ക സ്വീകരിച്ചത്. കുട്ടികളെ കുടംബത്തില്‍ നിന്ന് അകറ്റുകയായിരുന്നു കുടിയേറ്റത്തിനെതിരെ ട്രംപ് സ്വീകരിച്ച നടപടി.
ഇതിനെതിരെ പ്രഥമ വനിത മെലാനിയ ട്രംപില്‍ നിന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനം നേരിട്ടതോടെയാണ് കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റാനുള്ള നടപടിക്ക് അന്ത്യം കുറിച്ചത്. രക്ഷിതാക്കളില്‍ നിന്ന് അകറ്റിയ കുഞ്ഞ് കരയുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വരികയും ഇത് അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടവെക്കുകയും ചെയ്തിരുന്നു.

പുതിയ ഉത്തരവ് പ്രകാരം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റില്ല. എന്നാല്‍ കുടിയേറ്റക്കാരെ ഫെഡറല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും അനധികൃതമായി കുടിയേറിയതിന് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ബുധനാഴ്ചയാണ് ഉത്തരവില്‍ ഒപ്പുവെച്ചത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതോടൊപ്പം കുടിയേറ്റക്കാരുടെ വികാരം കൂടി മാനിച്ച് കുടുംബത്തോടൊപ്പം ഒരുമിച്ച് നില്‍ക്കാന്‍ അവരെ അനുവദിക്കുമെന്നും ഉത്തരവില്‍ ഒപ്പുവെച്ച ശേഷം ട്രംപ് വ്യക്തമാക്കി.













