എല്ലാ തരിശുഭൂമികളിലും കൃഷി ചെയ്യേണ്ട ആവശ്യമിെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരിസ്ഥിതി മൗലിക വാദമല്ല, പരിസ്ഥിതി സംരക്ഷണമാണ് സി.പി.എമ്മിെന്റ നയമെന്നും കോടിയേരി വ്യക്തമാക്കി.
പലസ്ഥലത്തും കൃഷി െചയ്യാന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ ഉണ്ട്. ഭാവിയില്‍ കൃഷി ചെയ്യാന്‍ കഴിയില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തുന്നതും ഭീഷണിയാകുമെന്ന് കോടിയേരി പറഞ്ഞു. തൃശൂര്‍ മണലിക്കുളം സംരക്ഷിക്കുന്നതിെന്റ ഭാഗമായി വൃക്ഷത്തൈ നടുന്ന ചടങ്ങില്‍ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.














