പദ്​മ തീര്‍ത്ഥക്കുളം നവീകരണം​ സ്​റ്റേ ചെയ്യണം


ന്യൂഡല്‍ഹി: തിരുവനന്തപുരം പദ്​മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്​മ തീര്‍ത്ഥക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​ നല്‍കിയ ഹരജി സു​പ്രീം കോടതി പരിഗണിക്കും. പൈതൃക സ്​ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്​ കലക്​ടീവ്​​ ട്രസ്​റ്റാണ്​ ഹരജി നല്‍കിയത്​. നിര്‍മിതി കേന്ദ്രയാണ്​ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പൈതൃക ഘടനകള്‍ നിര്‍മിതി കേന്ദ്ര തച്ചുടക്കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.


പൈതൃക കേന്ദ്രത്തിനുണ്ടായ നാശനഷ്​ടങ്ങള്‍ നിര്‍ണയിക്കുകയും അവ പുനഃസ്​ഥാപിക്കാന്‍ പുരാവസ്​തു​ വകുപ്പിന്റെ​ നിര്‍ദേശ പ്രകാരം ഒരാളെയോ സ്​ഥാപ​നത്തെയോ നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ജസ്​റ്റിസ്​ ആര്‍.കെ അഗര്‍വാള്‍, ജസ്​റ്റിസ്​ അഭയ്​ മനോഹര്‍ സപ്രേ എന്നിവരടങ്ങിയ ബെഞ്ച്​ ഹരജി പരിഗണിക്കും.




Sharing is Caring