ന്യൂഡല്‍ഹി: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്മ തീര്‍ത്ഥക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രീം കോടതി പരിഗണിക്കും. പൈതൃക സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക് കലക്ടീവ് ട്രസ്റ്റാണ് ഹരജി നല്‍കിയത്. നിര്‍മിതി കേന്ദ്രയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പൈതൃക ഘടനകള്‍ നിര്‍മിതി കേന്ദ്ര തച്ചുടക്കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
പൈതൃക കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങള്‍ നിര്‍ണയിക്കുകയും അവ പുനഃസ്ഥാപിക്കാന്‍ പുരാവസ്തു വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഒരാളെയോ സ്ഥാപനത്തെയോ നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ആര്.കെ അഗര്‍വാള്‍, ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേ എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കും.













