പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പോളിടെക്നിക് വിദ്യാര്‍ത്ഥി പിടിയില്‍


പത്താംക്ളാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പത്താം ക്ളാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശ്രീറാമിനെ(20) കിളിമാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.


ശ്രീറാം തിരുവനന്തപുരം സെന്‍റ്രല്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 21നാണ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ചത്.


ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീറാം കുടുങ്ങിയത്.



Sharing is Caring