പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍


ം: മാതാവ് മരിച്ച പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. കോഡൂര്‍ സ്വദേശിയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ദിവസങ്ങളായി സ്‌കൂളിലെത്തെുന്നില്ലെന്ന വിവരത്തെ തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലത്തെി അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. വീട് പരിശോധിക്കുന്നത് തടയാന്‍ പിതാവ് ശ്രമിച്ചെങ്കിലും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പോലീസ് സഹായം തേടി. കുട്ടിയെ കൗണ്‍സിലിങ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.


മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. ഓര്‍ഗാനിക് ഫാമിങ് ജോലി ചെയ്യുന്ന പ്രതി രണ്ട് വിവാഹം കഴിച്ചെങ്കിലും ഇവര്‍ രണ്ടുപേരും മരിച്ചു. ആദ്യഭാര്യയില്‍ രണ്ട് കുട്ടികളും രണ്ടാം ഭാര്യയില്‍ ആറ് കുട്ടികളുമുണ്ട്. അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന രണ്ടാം ഭാര്യയുടെ കുട്ടികളെ ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടിലത്തെിച്ചിരുന്നു.


ഇതിലെ ഒരാളെയാണ് പീഡിപ്പിച്ചത്. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാരജാക്കിയ മറ്റു കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.



Sharing is Caring