പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കത്തിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍


പതിനാറുകാരിയെ വീടിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. കൊല നടത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു.കുറച്ച് കാലമായി രണ്ട് യുവാക്കള്‍ പിന്തുടര്‍ന്നിരുന്നതായും ഇവര്‍ മുന്‍പും പെണ്‍കുട്ടിയെ പീഡിപ്പിചിരുന്നതായും സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.




Sharing is Caring