മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി.സുധാകരൻ. ഗുണ്ടകളുടെ വക്കാലത്ത് എടുക്കുന്ന അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നു. കോടതി ഇവരുടെ തറവാട്ടു സ്വത്തല്ല. കോട്ടിട്ടവരാണ് വാദിക്കേണ്ടത്. അഭിഭാഷകരുടെ ഇടപെടല്‍ കോടതികളുടെ സാമൂഹ്യബോധം നഷ്ടപ്പെട്ടെന്നും മന്ത്രി ജി.സുധാകരൻ ആരോപിച്ചു. ആലപ്പുഴയില്‍ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.













