ഇന്ന് മുതൽ പെടോൾ പമ്പുകളിൽ ഇരുച(കവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച് എത്തുന്നതിനുള്ള ബോധവൽകരണം നടക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഹെൽമറ്റ് ധരിക്കാത്തവരെ ഉപദ്ദേശിക്കുക, ലീഫ് ലെറ്റുകൾ കൊടുക്കുക, ഹെൽമറ്റ് ധരിച്ച് വരുന്നവർക്ക് സമ്മാനം നൽക്കുക എന്നീ മാർഗ്ഗങ്ങളിലൂടെ ഹെൽമറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഒരു പദ്ധതിയിലൂടെ മോട്ടോർ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. ശിക്ഷാ നടപടികൾ എന്നതിനേക്കാളുപരി ബോധവൽക്കരണത്തിലൂടെ നിയമം അനുസരിക്കുന്ന തരത്തിലേക്ക് ജനങ്ങളെ സജ്ജരാക്കുകയെന്നതാണ്. കോഴിക്കോട് നടന്ന ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം കോവൂർ പെട്രോൾ പമ്പിൽ സിറ്റി പോലീസ് കമ്മീഷണർ ഉമാ ബെഹ്റ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആർ.ടി.ഒ സി.ജെ.പോൾസൺ അദ്ധ്യക്ഷത വഹിച്ചു. ജോ. ആർ ടി ഒ കെ.കെ.സുരേഷ് കുമാർ, എം.വി.ഐ ശ്രീ.(പകാശൻ, രാമചന്ദ്രൻ എം.എൻ, അനിൽ, എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഹെൽമറ്റ് ധരിച്ച് പെട്രോൾ നിറയ്ക്കാൻ വന്ന ഇരുച(കവാഹനക്കാർക്കുള്ള സമ്മാനം സിനിമ താരം സൗപർണ്ണിക വിജയ് നിർവ്വഹിച്ചു. 













