പട്യാല കോടതി അക്രമം: ഉത്തരവാദി കേന്ദ്ര സര്‍ക്കാറെന്ന് അരവിന്ദ് കെജ്‌രിവാള്‍


ജെ.എന്‍.യു സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങളുടെ മേധാവിയില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഡല്‍ഹി പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും കെജ്‌രിവാള്‍ പ്രധാനമന്ത്രി മോദിയെ പേരെടുത്തു പറയാതെ ആരോപിച്ചു.


കേന്ദ്ര സര്‍ക്കാരാണ് ഡല്‍ഹി പൊലിസിനെ നിയന്ത്രിക്കുന്നത്. അതിനാല്‍ കേന്ദ്രം തന്നെയാണ് സംഘര്‍ഷത്തിന്റെ ഉത്തരവാദികളെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring