കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദ്ദേശം


എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ദേശീയ പതാക ഉയര്‍ത്താന്‍ കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ക്യാംപസില്‍ എല്ലാവര്‍ക്കും കാണത്തക്കവിധം പതാക ഉയര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയത്.


കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിളിച്ചു ചേര്‍ത്ത കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തിലാണ് ക്യാംപസുകളില്‍ നിര്‍ബന്ധമായും ദേശീയ പതാക ഉയര്‍ത്താനുള്ള തീരുമാനമെടുത്തത്. ജെന്‍.യു.വിലായിരിയ്ക്കും ആദ്യം പതാക ഉയര്‍ത്തുകയെന്നാണ് വിവരം.




Sharing is Caring