പട്ന -ഇന്‍ഡോര്‍ എക്സ്പ്രസ് ട്രെയിന്‍ അപകടം 95 മരണം സ്ഥിരീകരിച്ചു


കാണ്‍പൂര്‍: പട്ന ഇന്‍ഡോര്‍ എക്സ്പ്രസ് കാണ്‍പൂരിനടുത്ത് വെച്ച്‌ പാളം തെറ്റി. 95 പേരുടെ മരണം സ്ഥിരീകരിച്ചു. 150 ഓളം പേര്‍ക്ക് പരിക്ക്. 4 എസി കോച്ചുകളടക്കം 14 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തകരും ബോഗികളില്‍ തിരച്ചില്‍ തുടരുകയാണ്. റെയില്‍വേ ഒട്ടേറെ ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ വഴി തിരിച്ച്‌ വിടുകയോ ചെയ്തിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്ബര്‍ പ്രഖ്യാപിച്ചു.




Sharing is Caring