മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും അടിയന്തരസഹായം

യുപിയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതം സഹായധനവും നല്‍കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതം സഹായധനവും പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് മൂന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ഗുരുതരമല്ലാത്ത പരുക്കുള്ളവര്‍ക്ക് 25000രൂപ വീതവും സഹായധനം നല്‍കും.

മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതം സഹായധനവും നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *