88 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍: ഇന്നു മുതല്‍ ഗോവയില്‍ സിനിമ വസന്തം


ഒന്‍പതു നാളുകള്‍, ഏഴു വേദികള്‍, 88 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍, ഗോവയില്‍ ഇന്നു മുതല്‍ (നവം.20) ഒന്‍പതു ദിവസത്തേയ്ക്ക് സിനിമാക്കാലം. ഇന്ത്യയുടെ 47-ാമത് ചലച്ചിത്ര മേളയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. അയ്യായിരത്തിലേറേ ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പോളിഷ് സംവിധായകന്‍ ആന്ദ്രെ വെയ്ദയുടെ അവസാന ചിത്രമായ ‘ആഫ്റ്റര്‍ ഇമേജ്’ എന്ന ചിത്രത്തോടുകൂടിയാണ് മേള ആരംഭിക്കുന്നത്.
ബോളിവുഡ് താരം അജയ് ദേവ്ഗണാണ് ഉദ്ഘാടന ദിനത്തിലെ മുഖ്യ അതിഥി. മാക്ബെത്തിനെ ആധാരമാക്കി ജയരാജ് ഒരുക്കിയ ‘വീരം’, ഡോ. ബിജുവിന്‍റെ കാടുപൂക്കുന്ന നേരം, കൊച്ചുപ്രേമനെ കേന്ദ്ര കഥാപാത്രമാക്കി എംബി പത്മകുമാവര്‍ ഒരുക്കിയ രൂപാന്തരം എന്നീ ചിത്രങ്ങളാണ് മേളയിലെ മലയാള ചിത്രങ്ങള്‍.


യുവ ദക്ഷിണ കൊറിയന്‍ സംവിധായകരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനമാണ് മേളയിലെ മറ്റൊരു ആകര്‍ഷക പാക്കേജ്. അരനൂറ്റാണ്ട് കാലത്തിനിടെ നൂറിലേറേ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിഖ്യാത കൊറിയന്‍ സംവിധായകന്‍ ഇം ക്വാ തീക്കിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്. കൊറിയന്‍ സംവിധായകന്‍ കിം ജീ വൂനിന്‍റെ ‘ദി ഏജ് ഓഫ് ഷാഡോസ്’ ആണ് സമാപന ചിത്രം. 28-ാം തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ സംവിധായകന്‍ എസ്‌എസ് രാജമൗലി മുഖ്യ അതിഥിയാകും.




Sharing is Caring