പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യം പുറത്ത്


പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മ് ഭവന സന്ദര്‍ശനത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിന് തെളിവുമായി ഒരു വീഡിയോയും പിണറായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഭവനസന്ദര്‍ശനം നടത്തുന്ന സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിക്കുന്നതിനൊപ്പം വോട്ടര്‍മാര്‍ക്ക് പണംനല്‍കിയശേഷമാണ് മടങ്ങുന്നത്. ഭവനസന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ വാട്ട്ആപ്പിലും സോഷ്യല്‍മീഡിയയിലും പ്രചരിച്ചു.
Rപരാജയ ഭീതിയിലായതോടെ യുഡിഎഫ് സംസ്ഥാന വ്യാപകമായി കണക്കില്ലാതെ പണം ഒഴുക്കുകയാണ്. സംഭവങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പ് പ്രതിരോധത്തിലായി.താന്‍ പണംനല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സി പി മുഹമ്മദ് പ്രതികരിച്ചു.




Sharing is Caring