തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സീനിയർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന് കടന്ന് കളഞ്ഞ ജവാനെ പറ്റി അന്വേഷണം ആരംഭിച്ചും


IMG-20160513-WA0001 വടകര: വടകര ഇരിങ്ങൽ കോട്ടക്കൽ ഇസ് ലാമിക് എച്ച്.എസ്.എസിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി എസ്.എഫ് ഉദ്യോഗസ്ഥനെ സഹ(പവർത്തകനായ കോൺസ്റ്റബിൾ വെടിവെച്ച് കൊന്ന് കടന്നു കളഞ്ഞു. വെടിവെപ്പിൽ രാജസ്ഥാൻ സ്വദേശി രാംഗോപാൽ മീണയാണ് മരിച്ചത്. ബീഹാർ സ്വദേശി ഉമേഷ്(പസാദ് സിംഗ് ആണ് വെടിവെച്ച് കടന്ന് കളഞ്ഞ ഉദ്യോഗസ്ഥൻ എന്നാണ് വിവരം. വടകര സഹകരണ ആശുപ(തിയിൽ നിന്ന് മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. വെടിവെച്ച് രക്ഷപ്പെട്ട ഉമേഷ്(പസാദിന് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്. വടകര ഡിവൈഎസ്പിയുടെ നേത്യേത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെടിവെച്ച് കടന്ന് കളഞ്ഞ ഉമേഷ്(പസാദിന്റെ ഫോട്ടോ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്





Sharing is Caring