പഞ്ചാബിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗാംഗേജയ്ക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം .
ബൈക്കിലെത്തിയവരാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍.എസ്.എസ് പഞ്ചാബ് യൂണിറ്റിന്റെ ഉപാധ്യക്ഷനായ ഗാംഗേജ ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ തടഞ്ഞു നിറുത്തിയാണ് അക്രമികള്‍ വെടിവെച്ചത്. ഭാര്യക്ക് പരുക്കൊന്നുമില്ല. മൂന്ന് തവണ വെടിയേറ്റ ഗാംഗേജയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.













