ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ഗവര്‍ണര്‍ ഒ.പി കോഹ്‌ലി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി സി.എം ദേവേന്ദ്ര ഫദ്‌നാവിസ്, മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. പട്ടേല്‍ സമുദായത്തിന്റെ പ്രതിനിധികളായി എട്ടു പേരാണ് വിജയ് രൂപാനിയുടെ മന്ത്രിസഭയില്‍ അംഗമായിട്ടുള്ളത്. എന്നാല്‍, പഴയ മന്ത്രിസഭയിലെ ആറു പേര്‍ക്ക് സ്ഥാനം നഷട്മായി.
ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച് സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.













