കല്‍പ്പറ്റ: അന്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കള്‍ ന്യായവിലക്ക് ലഭ്യമാക്കണമെന്ന് കര്‍ഷക സംഘം വയനാട്ട് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. വേനല്‍മഴ ലഭിച്ചതിനാല്‍ ഇപ്പോള്‍ ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കൃഷിക്കാര്‍ക്ക് ആവശ്യമായി വരുകയാണ്. കര്‍ണ്ണാടകയിലെ സ്വകാര്യ നഴ്സറികളെയാണ് കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്.
കോവിഡ് കാലത്ത് തൈകള്‍ കൊണ്ടുവരുന്നതിന് പ്രയാസമായതിനാല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം കര്‍ഷകരെ സഹായിക്കാന്‍ മുന്നോട്ട് വരണം. നിലവില്‍ കുരുമുളക് തൈ ഒന്നിന് 10 രൂപ ഗവേഷണ കേന്ദ്രം ഈടാക്കുന്പോള്‍ മൂന്നു രൂപ മുതല്‍ അഞ്ച് രൂപ വരെ നിരക്കില്‍ സ്വകാര്യ നഴ്സറികളില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇത് കര്‍ഷക ദ്രോഹനടപടിയാണ്. യോഗത്തില്‍ കെ. ശശാങ്കന് അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.













