ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ന്യാ​യ​വി​ല​ക്ക് ല​ഭ്യ​മാ​ക്ക​ണമെന്ന്


ക​ല്‍​പ്പ​റ്റ: അ​ന്പ​ല​വ​യ​ല്‍ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഉ​ത്പ്പാ​ദി​പ്പി​ച്ച്‌ വി​ത​ര​ണം ചെ​യ്യു​ന്ന ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ന്യാ​യ​വി​ല​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക സം​ഘം വ​യ​നാ​ട്ട് ജി​ല്ലാ ക​മ്മി​റ്റി അ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ല്‍​മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ ഇ​പ്പോ​ള്‍ ഗു​ണ​മേ​ന്‍​മ​യു​ള്ള ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ കൃ​ഷി​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ക​യാ​ണ്. ക​ര്‍​ണ്ണാ​ട​ക​യി​ലെ സ്വ​കാ​ര്യ ന​ഴ്സ​റി​ക​ളെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​ശ്ര​യി​ച്ചിരു​ന്ന​ത്.
കോ​വി​ഡ് കാ​ല​ത്ത് തൈ​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​യാ​സ​മാ​യ​തി​നാ​ല്‍ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നോ​ട്ട് വ​ര​ണം. നി​ല​വി​ല്‍ കു​രു​മു​ള​ക് തൈ ​ഒ​ന്നി​ന് 10 രൂ​പ ഗ​വേ​ഷ​ണ കേ​ന്ദ്രം ഈ​ടാ​ക്കു​ന്പോ​ള്‍ മൂ​ന്നു രൂ​പ മു​ത​ല്‍ അ​ഞ്ച് രൂ​പ വ​രെ നി​ര​ക്കി​ല്‍ സ്വ​കാ​ര്യ ന​ഴ്സ​റി​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത് ക​ര്‍​ഷ​ക ദ്രോ​ഹ​ന​ട​പ​ടി​യാ​ണ്. യോ​ഗ​ത്തി​ല്‍ കെ. ​ശ​ശാ​ങ്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. സു​രേ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.




Sharing is Caring