നോട്ട് പ്രതിസന്ധി: ധനമന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഇന്ന്


ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുയണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ ഡല്‍ഹിയിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം നടക്കുന്നത്. നാളെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് യോഗം. പ്രതിസന്ധി പരിഹരിക്കാന്‍
പുതിയ കര്‍മസേനയെ രൂപീകരിക്കാനും 500 രൂപ നോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ ബാങ്കുകളില്‍ എത്തിക്കാനും എ.ടി.എമ്മുകളില്‍ എത്രയും പെട്ടെന്ന് പണം നിറക്കാനും യോഗം നടപടി സ്വീകരിക്കും. അതേസമയം, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗവും ഇന്ന് ഡല്‍ഹിയില്‍ നടക്കും.




Sharing is Caring