നോട്ട് നിരോധനത്തിൽ ശമ്പള ദുരിതം തുടരുന്നു


ആവശ്യത്തിന് പണമെത്തിക്കാൻ റിസർവ് ബാങ്കിന് ക‍ഴിയാത്തതിനാൽ സംസ്ഥാനത്ത് ശമ്പള ദുരിതം തുടരുകയാണ്.ഇന്ന് ശമ്പള-പെൻഷൻ വിതരണത്തിനായി 200 കോടി രൂപയാണ് വേണ്ടത്.എന്നാൽ എത്ര രൂപ ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല.


നിലവിൽ ട്രഷറികളിലുളളത് പതിനഞ്ച് കോടി രൂപയിൽ താ‍ഴെ മാത്രമാണ്.ഇന്നലെ സംസ്ഥാനം 140.57 കോടി ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് 99.83 കോടി രൂപ മാത്രമാണ്.


മൂന്നു ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം പേരിൽ മുപ്പത്തിയേ‍ഴായിരത്തിൽ പരം പേർ മാത്രമാണ് പെൻഷൻ വാങ്ങിയത്.ശമ്പളം കൈ പറ്റിയതാകട്ടെ 5400 പേർ മാത്രം.



Sharing is Caring