നോട്ട് നിരോധനത്തിന് പിന്നാലെ തൃണമൂല്‍ നിരോധനമാണ് പ്രധാനമന്ത്രി ലക്ഷ്യംവയ്ക്കുന്നത്: മമത ബാനര്‍ജി


തൃണമൂല്‍ എംപിമാര്‍ക്കെതിരെയുള്ള സിബിഐ നടപടിക്കെതിരെ പ്രതിക്ഷേധവുമായി മമത ബാനര്‍ജി രംഗത്തെത്തി. അഴിമതി കേസ് ആരോപിച്ച് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നോട്ട് നിരോധനത്തിന് പിന്നാലെ തൃണമൂല്‍ നിരോധനമാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മമത പറഞ്ഞു. രാഷ്ട്രീയ പകപോകലിന്റെ ഭാഗമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.
ബംഗാളില്‍ നിക്ഷേപകരെ പറ്റിച്ച് കോടികള്‍ തട്ടിച്ച റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ ഇന്ന് തൃണമൂല്‍ എംപി സൂദീപ് ബന്ധോപധ്യയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 17,000 കോടിയുടെ തട്ടിപ്പ് കേസില്‍ നേരത്തെ തൃണമൂല്‍ എംപി തപസ് പലിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
നോട്ട് അസാധുവാക്കലിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നതിനാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വേട്ടയാടുന്നതെന്നും കുരിശിലേറ്റുന്നതെന്നും മമത പറഞ്ഞു. മോഡിയുടെ പ്രതികര രാഷ്ട്രിയമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
സുദീപ് ബന്തോപാധ്യയെ അറസ്റ്റ് ചെയ്യുന്നതിന് മുന്പ് സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് തപസ് പലിനെ ആദ്യം അറസ്റ്റ് ചെയ്തത്. അഭിനേതാവായിരുന്ന തപസ് പല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയായി വിജയിച്ചു കയറുകയായിരുന്നു. അഴിമതി കേസില്‍ രണ്ട് എംപിമാരെ സിബിഐ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് മമത അറിയിച്ചു.




Sharing is Caring