തീയറ്റര്‍ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ഇടപെടുന്നു; അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് ഡീന്‍കുര്യാക്കോസ


തിരുവനന്തപുരം: സിനിമ മേഖലയില്‍ തുടരുന്ന സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇടപെടുന്നു. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.
മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ സംസ്ഥാനത്തെ തീയറ്ററുകളില്‍ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നും ഡീന്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.




Sharing is Caring