നോട്ട് നിരോധനത്തെ ലക്ഷ്യമില്ലാതെ ഏകപക്ഷീയമായി തൊടുത്ത മിസൈലിനോട് ഉപമിച്ച് നോബേല്‍ ജേതാവ് അമര്‍ത്യ സെന്‍.ആരോഗ്യ പരിപാലനം എല്ലാവര്ക്കും; എന്തുകൊണ്ട്, എങ്ങനെ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലേക്ക് മിസൈല്‍ ഉതിര്‍ത്തതു പോലെയാണ് നോട്ട് നിരോധനത്തിന് ശേഷമുള്ള ദിനങ്ങള്‍ സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും കമ്മ്യൂണിസ്റ്റ് ചൈനയുമായി താരതമ്യം ചെയ്യുമ്ബോള്‍ ചൈനയിലെ ഗവണ്മെന്റിന്റെ തീരുമാനങ്ങള്‍ സാധാരണക്കാരായ ചെറു ഗ്രൂപ്പുകളെപ്പോലും പരിഗണിച്ചാണ് എടുക്കുന്നത്.
ജനാധിപത്യ ഇന്ത്യയില്‍ ജനങ്ങള്‍ സമരം ചെയ്താണ് പല തീരുമാനങ്ങളും തിരുത്തിക്കുന്നതെന്നും സെന്‍ പറഞ്ഞു.
നോട്ട് നിരോധനത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെയുള്ള നടപടിയാണ് സര്‍ക്കാര്‍ എടുത്തത്.
നോട്ട് നിരോധനത്തിനെതിരെ നേരത്തെയും അമര്‍ത്യ സെന്‍ രംഗത്തെത്തിയിരുന്നു. സ്വേച്ഛാധിപതിയുടെ തീരുമാനമെന്നായിരുന്നു നോട്ട് നിരോധനത്തിന് ശേഷം സെന്‍ ആദ്യം പ്രതികരിച്ചത്.












