നോട്ട് നിരോധനം: പ്രധാനമന്ത്രിയുടെ സര്‍വേ കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ


നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ സര്‍വേ കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി കെട്ടിച്ചമച്ച സര്‍വേയാണ് പ്രധാനമന്ത്രിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നത് അവസാനിപ്പിക്കൂ എന്നും സിന്‍ഹ പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും വര്‍ഷങ്ങളുടെ സന്പാദ്യം കള്ളപ്പണവുമായി താരതമ്യം ചെയ്യരുതെന്ന് സിന്‍ഹ പറഞ്ഞു.സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്ത ഗ്രാമീണ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനതയുടെ അഭിപ്രായം രേഖപ്പെടുത്താത്ത സര്‍വേ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.




Sharing is Caring