നോട്ട് പ്രതിസന്ധിയില്‍ വൃക്ക രോഗിയുടെ ജീവന് പൊലിഞ്ഞു. ബീഹാറിലാണ് സംഭവം. ഡയാലിസിസി സെന്റര്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മഞ്ജു ദേവി എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. ശാരീരീകാസാസ്ഥ്യത്തെ തുടര്‍ന്ന് ഗര്‍ഭിണിയായിരുന്ന മഞ്ജു ദേവിയെ ഒരാഴ്ച മുന്‍പാണ് ഗയയിലെ അനുഗ്രഹ് നാരായണ്‍ മഗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവരുടെ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മഞ്ജു ദേവിയെ അടിയന്തരമായി ഡയാലിസിസിന് വിധേയയാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ഇത് പ്രകാരം ബുധനാഴ്ച ഡയാലിസിസിന് എത്തിയപ്പോഴാണ് പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഡയാലിസിസ് സെന്ററുകാര്‍ വ്യക്തമാക്കിയത്.
ചികിത്സാ ആവശ്യങ്ങള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഡയാലിസിസ് സെന്ററുകാര്‍ ഇതിന് തയ്യാറായില്ല. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് മഞ്ജു ദേവി മരണത്തിന് കീഴടങ്ങുകയായിരുന്നു.














