നോട്ടുനിരോധനം മൂലം തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍ പണമില്ലെന്നു എംടി വാസുദേവന്‍ നായര്‍. തന്നെ സന്ദര്‍ശിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയോടാണ് എംടി ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ബാങ്കുകളില്‍നിന്നു പണം കിട്ടുന്നില്ലെന്ന് എംടി പറഞ്ഞു. നോട്ടു നിരോധനം മൂലം കടം വാങ്ങാന്‍ പോലും കഴിയാതായി എന്നും എംടി പറഞ്ഞു.

വിഷയം സര്ക്കാര്ശ്രദ്ധയില്പ്പെടുത്താമെന്ന് എംഎ ബേബി എംടിക്ക് ഉറപ്പുനല്‍കി. എംടിക്കൊപ്പം ഈ നാടുണ്ട്. സാഹിത്യത്തേയും ഭാഷയേയും സംസ്കാരത്തേയും സ്നേഹിക്കുന്നവര്‍ എംടിക്കൊപ്പമുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചതായി എംഎ ബേബി മാധ്യമങ്ങളോടു പറഞ്ഞു.













