അഴിമതി: കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ പൊലിസ് അന്വേഷണം


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അഴിമതി കേസില്‍ പൊലിസ് അന്വേഷണം. പൊതുമരാമത്ത് വകുപ്പില്‍ വ്യാജരേഖകളും കണക്കുകളും കാണിച്ച് സുരേന്ദര്‍ കുമാര്‍ ബന്‍സാല്‍ വലിയ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അഴിമതി ചൂണ്ടികാണിച്ച് ഒരു സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.


ഡല്‍ഹിയില്‍ ഓവുചാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ കരാര്‍ ബന്‍സാലിന് ലഭിച്ചിരുന്നു. ഇത് വ്യാജ കമ്പനികളെ ഉപയോഗിച്ചാണ് ബന്‍സാല്‍ നേടിയെടുത്തതെന്നും ആരോപണമുണ്ട്.




Sharing is Caring