നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ഈ ടിക്കറ്റ് ബുക്കിങ്ങിനും ഈ ഇളവുണ്ടാകുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
പ്രതിസന്ധികള്‍ മറികടക്കാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലാണ്. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. പുതിയ 500, 2000 നോട്ടുകളുടെ ലഭ്യത ഉറപ്പാക്കും. മൊബൈല്‍ ഫോണുകള്‍ മുഖേനയുള്ള ഇടപാടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സഹകര ബാങ്കുകളിൽ പണമെത്തിക്കാൻ നബാർഡ് 21000 കോടി രൂപ അനുവദിച്ചതായും ശക്തികാന്ത ദാസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സഹകരബാങ്കുകളിൽ നിന്ന് പ്രാഥമിക കാർഷിക സംഘങ്ങൾ വഴി പണം നൽകും. പണം അനുവദിച്ച ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടിക റിസർവ് ബാങ്കിന് കൈമാറിയതായും സാമ്പത്തിക കാര്യ സെക്രട്ടറി പറഞ്ഞു.













