ഒമാനില്‍ വാഹനാപകടം : മലയാളി യുവാവും ഭാര്യാമാതാവും മരിച്ചു


ഒമാനിലെ ബര്‍കയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പൊട്ടച്ചോല അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്.


മരിച്ച അമീറിന്റെ മക്കളായ ദില്‍ഹ സാബി (എട്ട്) ഫാത്തിമ ജിഫ്ന (രണ്ട്) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ അല്‍ ഖൂദ് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. അമീറിന്റെ ഭാര്യയ്ക്കും നിസാര പരിക്കുണ്ട്.


ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് സീബില്‍ നിന്ന് നഖലിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടക്കുകയായിരുന്നു.

പത്തു വര്‍ഷമായി ഒമാനിലുള്ള അമീര്‍ നേരത്തെ പച്ചക്കറി വിതരണ ജോലിയായിരുന്നു. മൂന്ന് മാസം മുമ്പാണ് നഖലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.



Sharing is Caring