നേത്രാവതി എക്‌സ്പ്രസ്സില്‍ തീപ്പിടുത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു


netravathi-express-fire-Kayകായംകുളം സ്‌റ്റേഷനില്‍ വച്ച് നേത്രാവതി എക്‌സ്പ്രസ്സില്‍ തീപ്പിടുത്തം. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോകുന്ന ട്രെയിനിനാണ് തീപ്പിടിച്ചത്. 11.45ഓടെയാണ് തീപ്പിടുത്തമുണ്ടായത്. തീ കണ്ടെത്തിയതിനെ തുടര്‍ന്ന് നേത്രാവതി എക്‌സ്പ്രസ് കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.


യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ട്രെയിനിലെ ഒരു ബോഗിക്കാണ് തീപ്പിടിച്ചത്. മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍ പ്രതി ബോഗിക്കുള്ളില്‍ വച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് സ്വദേശിയായ അനസ് എന്ന വ്യക്തിയാണ് മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിയിരിക്കുകയാണ്.
ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുണ്ടോ എന്ന സംശയത്തിലാണ് പൊലിസ്. മൊഴികള്‍ മാറ്റിപ്പറുയന്നുതായി പൊലിസ് പറഞ്ഞു.


ട്രെയിനിന്റെ ഒരു ബോഗിക്കാണ് തീപ്പിടിച്ചത്. എന്‍ജിനടുത്തുള്ള ജനറല്‍ ബോഗിക്കാണ് തീപ്പിടിച്ചത്. തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു



Sharing is Caring